കാഞ്ഞങ്ങാട് :ആടിനെ മേയ്ക്കാൻ പോവുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിലായി. സി. സി. ടി.വി ഉൾപെടെ പരിശോധിച്ചായിരുന്നു പ്രതിയെ അറസ്ററ് ചെയ്തത്. കൊന്നക്കാട് സ്വദേശി ഹാരിസ് 23 ആണ് അറസ്റ്റിലായത്. വെള്ളരിക്കുണ്ട് എ.എസ്.ഐ മധുസൂദനൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. പ്രതിയുടെ ബൈക്ക് കസ്റ്റഡിയിലെടുത്തു. വീട്ടിൽ കയറി യുവതിയെ കയറിപ്പിടിച്ച സമാന കേസ് പ്രതിക്കെതിരെ മുൻപ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാലോത്ത് ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിർത്തി കയറി പിടിക്കുകയായിരുന്നു.
0 Comments