കാഞ്ഞങ്ങാട് : രണ്ട് ദിവസം മുൻപ് കാണാതായമടിക്കൈ സ്വദേശിയായ യുവാവിന്റെ മൃതദേഹം ബദിയഡു
ക്കയിയ പുഴയിൽ കണ്ടെത്തി. മടിക്കൈ ചുള്ളിമൂലയിലെ വി. വി. അപ്പയുടെ മകൻ വി. വി. പ്രകാശൻ 39 ആണ് മരിച്ചത്. ബദിയഡുക്കയിൽ വിവാഹം കഴിച്ച് ഇവിടെ താമസിച്ച് വരികയായിരുന്നു. രണ്ട് ചെറിയ കുട്ടികൾ ഉണ്ട്. പുഴയിൽ തേങ്ങ പിടിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടതാണന്ന് സംശയിക്കുന്നു. കാണാതായത് സംബന്ധിച്ച് ബദിയഡുക്ക പൊലീസ് കേസെടുത്ത് ഫയർ ഫോഴ്സ് ഉൾപെടെ തിരച്ചിൽ നടത്തിയിരുന്നു. നാളെ ഉച്ചക്ക് പുതിയ കോട്ട പൊതു ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.
0 Comments