Ticker

6/recent/ticker-posts

ബൈക്കപകടത്തിൽ യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതരം

കാഞ്ഞങ്ങാട്മോട്ടോർബൈക്കപകടത്തിൽയുവാവ് മരിച്ചു
 സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ചന്തേര യു പി സ്കൂളിന് സമീപം ഇന്ന് വൈകീട്ടാണ് അപകടം. വലിയ പറമ്പ
കന്ന് വീട് കടപ്പുറത്തുള്ള രാജീവൻ്റെ മകൻ വസുദേവ് 21 ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന യുവാവിനെ ഗുരുതര നിലയിൽ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്ത് ആദിത്യനാണ് 21 പരിക്കേറ്റത്.
യുവാക്കൾ സഞ്ചരിച്ച മോട്ടോർ ബൈക്ക് കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം. എതിരെ വന്ന കാറിൽ തട്ടാതിരിക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ചന്തേര പൊലീസ് റജിസ്ട്രർ ചെയ്ത എഫ്. ഐ. ആറിൽ പറയുന്നത്. ബൈക്കിൽ നിന്നും തെറിച്ചു റോഡിൽ കിടന്ന ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും വാസുദേവ് മരിച്ചു. നാളെ എറണാകുളത്ത് പഠിക്കാൻ പോകാനിരിക്കെയാണ് അപകടം.
Reactions

Post a Comment

0 Comments