കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് ട്രെയിനിൽ നിന്നും തെറിച്ചു വീണ് കാഞ്ഞങ്ങാട്ടെ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി ഗുരുതര നിലയിൽ. ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് റെയിൽവെ സ്റേറഷന് സമീപമാണ് അപകടം.യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലക്കോട് കാർത്തിക പുരത്തെ അബി കെ ബിനു 22 ആണ് ഗുരുതര നിലയിലുള്ളത്. കാലിന് ഉൾപ്പെടെ ഗുരുതര പരിക്കേറ്റു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയാണ്.
0 Comments