കാസർകോട്:കുഞ്ഞിൻ്റെ തൊട്ടിൽ കെട്ടൽ ചടങ്ങിനെത്തിയ യുവാവിനെ സഹോദരി ഭർത്താവ് കുത്തി കൊല്ലാൻ ശ്രമം യുവാവിന് ഗുരുതര പരിക്ക്. വധശ്രമത്തിന് കേസെടുത്ത കുമ്പള പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഉദുമ സ്വദേശി വി.വി. മധു 46 വിനാണ് കുത്തേറ്റത്. യുവാവിൻ്റെ സഹോദരി ഭർത്താവായ പ്രതി നാരായണമംഗലത്തെ മോഹനനെ 56 കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ അറസ്റ്റ് ചെയ്തു. നാരായണമംഗലത്തെ വീട്ടിൽ വെച്ച് ഇന്നലെ രാത്രി 11.30 മണിക്കാണ് സംഭവം. മദ്യപിച്ച് വന്ന് പ്രതിസഹോദരിയെ മർദ്ദിക്കുന്നത് മുൻപ് മധു ചോദ്യം ചെയ്തിരുന്നു. ഈ വിരോധമാണ് വധശ്രമത്തിനിടയാക്കിയത്. കുത്താനുപയോഗിച്ച കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. മധു മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്. വാരിയെല്ലിന് താഴെയും കൈക്കും കാലിനും കുത്തേറ്റിട്ടുണ്ട്. പിടി വലിക്കിടെ പ്രതിയുടെ കൈക്കും മുറിവേറ്റു. മോഹനൻ്റെ മകളുടെ കുഞ്ഞിൻ്റെ തൊട്ടിൽ കെട്ടൽ ചടങ്ങിനെത്തിയതായിരുന്നു ഇരുവരും.
0 Comments