കാഞ്ഞങ്ങാട് :നാട് ചേർത്ത് പിടിച്ച കബിലാഷ് മരണത്തിന് കീഴടങ്ങി. മടിക്കൈ ആലക്കളം കൊത്തളിയിൽ രോഹിണിയുടെ മകൻ കെ. കബിലാഷാണ് 36 മരിച്ചത്. ഇന്ന് രാവിലെ കണ്ണൂർ മിംസ് ആശുപത്രിയിലാണ് മരണം. രാവിലെ 10.30 മണിയോടെ മൃതദേഹം വീട്ടിലെത്തും. തുടർന്ന് വീട്ടുവളപ്പിൽ സംസ്ക്കാരം. ബി.എസ്.എൻ.എല്ലിലെ താത്കാലിക ജീവനക്കാരനായിരുന്നു. പൊതു പ്രവർത്തനങ്ങളിലും ചാരിറ്റി പ്രവർത്തികളിലും സജീവമായിരുന്നു കബിലാഷ്. അപ്രതീക്ഷിതമായിരുന്നു രോഗം. തലച്ചോറിൽ രക്തകുഴൽ പൊട്ടി സ്ട്രോക്ക് സംഭവിച്ച് ആഴ്ചകളായി കണ്ണൂർ മിംസിലായിരുന്നു. സിനിമ നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പെടെ പങ്കെടുത്ത വിവിധ പരിപാടികൾ നടത്തിയും സഹായം വഴിയും യുവാവിൻ്റെ ചികിൽസക്കായി ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും പ്രവർത്തിക്കുകയായിരുന്നു. ഇന്നലെ രോഗത്തിൽ കാര്യമായ പുരോഗതിയുണ്ടായി. വെൻ്റിലേറ്ററിൽ നിന്നും ഇന്ന് മാറ്റാമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടയിലാണ് മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഭാര്യയും ഒരു കുട്ടിയുണ്ട്.
0 Comments