Ticker

6/recent/ticker-posts

വൈദ്യുതി വകുപ്പ് ജീവനക്കാരെ ആക്രമിച്ചു സംഘർഷം മൂന്ന് പേർ അറസ്റ്റിൽ

നീലേശ്വരം : പകൽ സമയത്ത് കറൻ്റ് കട്ടു ചെയ്തതിന്
പടന്നക്കാട് പ്രിയദർശിനി ക്ലബിന് സമീപം
വൈദ്യുതി വകുപ്പ് ജീവനക്കാരെ ആക്രമിച്ചു. ഇതേ തുടർന്ന് സ്ഥലത്ത് ഏറെ നേരം സംഘർഷമുണ്ടായി. സ്ഥലത്തെത്തിയ നീലേശ്വരം പൊലീസുമായും പ്രതികൾ ഏറെ നേരം സംഘർഷമുണ്ടായി. മൂന്ന് പേരെ സ്ഥലത്ത് നിന്നും ബലപ്രയോഗത്തിലൂടെ പൊലീസ്അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ലൈൻമാനെയടക്കം ആക്രമിച്ചതിന് നരഹത്യാ ശ്രമത്തിന് കേസെടുത്തു. കെ.എസ്.ഇ.ബി പടന്നക്കാട് സെക്ഷനിലെ
ലൈൻമാൻ കാര്യം കോടി ലെപി. വി. പവിത്രൻ 49 ഒപ്പമുണ്ടായിരുന്ന മൂന്ന് ജോലിക്കാരെയുമാണ് ആക്രമിച്ചത്. കല്ല് കൊണ്ട് കുത്തിയും അടിച്ചും പരിക്കേൽപ്പിച്ചെന്നാണ് പരാതി. ദിനൂപ്, സുമിത്ത്, ഷാജി എന്നിവരാണ് അറസ്റ്റിലായത്.
Reactions

Post a Comment

0 Comments