Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവതിയെയും രണ്ട് മക്കളെയും കാണാതായി

കാസർകോട്:വീട്ടിൽ നിന്നും പോയ യുവതിയെയും രണ്ട് മക്കളെയും കാണാതായതായി പരാതി. ഷേണി പട്ട്ളത്തല സ്വദേശിനിയായ 37 കാരിയെയും 14 വയസുള്ള മകനെയും മൂന്ന് വയസുള്ള മകളെയുമാണ് കാണാതായത്. 31 ന് രാവിലെ പെർളയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. പിന്നീട് വിവരമില്ല. ഭാര്യയെയും മക്കളെയും കാൺമാനില്ലെന്ന യുവാവിൻ്റെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments