Ticker

6/recent/ticker-posts

വോട്ടിംഗ് മെഷീൻ്റെ വിശ്വാസ്യത ചോദ്യം ചെയ്ത ആൾക്ക് 3000 രൂപ പിഴയും കോടതി പിരിയും വരെ തടവും

കാസർകോട് : ഇ.വി.എം മെഷീനിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ച ആളെ കോടതി 3000 രൂപ പിഴയടക്കുന്നതിനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. തായലങ്ങാടി റെയിൽവെ സ്റ്റേഷനടുത്തുള്ള അഹമ്മദ് സാബിത്തിനെയാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. സൈബർ പൊലീസ് റജിസ്ട്രർ ചെയ്ത കേസിൽ തിരുവനന്തപുരം റൂറൽ സോഷ്യൽ മീഡിയ സെൽ നടത്തിയ അന്വേഷണത്തിൽ ഫേസ്ബുക്ക് പോസ്റ്റിൻ്റെ ഉടമയെ കണ്ടെത്തി നിയമനടപടി സ്വീകരിക്കന്നതിന് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. 2024 ജനുവരി 7 ന് രാത്രി ലോക്സഭ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ള സമയത്തായിരുന്നു പോസ്റ്റ്. അഹമ്മദ് അൽ സബ എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നു മാണ് പോസ്റ്റ് ചെയ്ത തെന്ന് കണ്ടെത്തിയിരുന്നു. വോട്ടിംഗ് മെഷീൻ - കാണാപ്പുറങ്ങൾ എന്നതല ക്കെട്ടോടു കൂടി ഇ. വി. എംമെഷീനിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന വീഡിയോ ഇ.വി.എം മെഷീനുകൾ തട്ടിപ്പാണെന്ന വിധത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വിദ്വേഷ ജനകമായ കലഹമുണ്ടാക്കുകയും പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുമെന്ന അറിവോട് കൂടി പോസ്റ്റ് ഷെയർ ചെയ്ത് പ്രചരിപ്പിച്ചെന്നാണ് കേസ്.

Reactions

Post a Comment

0 Comments