കാസർകോട്:കാറിൽ കടത്തിയ എം.ഡി.എം
. എ യുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 4. 27 ഗ്രാം എം.ഡി.എം എയും കാറും കസറ്റഡിയിലെടുത്തു. കൊടല മൊഗർ പല്ലത്തു പടവിലെ മുഹമ്മദ് ജലാലുദീൻ 24 ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കാളിയൂർ ഉജിരെയിൽ നിന്നുമാണ് പിടികൂടിയത്. ഹാൻഡ് ബ്രേക്കിന് സമീപം സൂക്ഷിച്ച നിലയിലായിരുന്നു. മഞ്ചേശ്വരം പൊലീസ് സബ് ഇൻസ്പെക്ടർമാരായ രതീഷ് ഗോപി, ഉമേഷ്, അജയ് എസ് മേനോൻ, എ.എസ്.ഐ അജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൾ ഷുക്കൂർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
0 Comments