കാഞ്ഞങ്ങാട് : പെരിയ കേന്ദ്ര സർവകലാശാലക്ക് സമീപം
കൊലപ്പെടുത്തിയത് വീടിൻ്റെ ഉമ്മറത്ത് കെട്ടിയിരുന്ന പട്ടിയെ. പുലിയെ കണ്ടെത്താൻ വനപാലകർ സ്ഥലത്ത് രണ്ട് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു.തണ്ണോട്ട് പുല്ലാഞ്ചിക്കുഴിയിൽ ആണ് തിങ്കളാഴ്ച പുലിയെന്ന് സംശയിക്കുന്ന ജീവി ഗൗരിയമ്മയുടെ വീട്ടിലെ വളർത്തു പട്ടിയെ കൊന്ന് പാതിഭക്ഷിച്ചത്. ഉമ്മറത്ത് തൂണിൽ ചങ്ങലക്കിട്ടതായിരുന്നു. ഇവിടെ വച്ച് തന്നെയാണ് കൊന്ന് തിന്നത്. ചങ്ങല അഴിഞ്ഞിരുന്നില്ല.ആർ. ആർ. ടി ടീമsക്കം വനപാലകർ കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസർ രാഹുലിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി. വീടിനോട് ചേർന്നാണ് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചത്. മഴയായതിനാൽ കാൽപാടുകൾ കണ്ടെത്താനായില്ലെന്ന് വനപാലകർ അറിയിച്ചു.
0 Comments