Ticker

6/recent/ticker-posts

ഭാര്യക്ക് സുഖമില്ലെന്ന് പറഞ്ഞ് വിളിക്കാൻ വാങ്ങിയ വിദ്യാർത്ഥിയുടെ ഐഫോണുമായി മോഷ്ടാവ് മുങ്ങി, പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല, സംഭവം കാഞ്ഞങ്ങാട് നഗരത്തിൽ

കാഞ്ഞങ്ങാട് : ഭാര്യക്ക് സുഖമില്ലെന്നും അത്യാവശ്യം വിളിക്കാനെന്ന് പറഞ്ഞ് വിദ്യാർത്ഥിയുടെ ഐ ഫോൺ കൈക്കലാക്കിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഉച്ചക്ക് കാഞ്ഞങ്ങാട് നഗരമധ്യത്തിലാണ് സംഭവം. കോട്ടച്ചേരി കുന്നുമ്മൽ സ്വദേശിയായ കംപ്യൂട്ടർ വിദ്യാർത്ഥി ഋതിക്കിൻ്റെ ഫോണാണ് തട്ടിയെടുത്തത്. ടിബിറോഡ് ഭാഗത്ത് നിന്നും ബസ് സ്ററാൻ്റിലേക്ക് നടന്ന് വരികയായിരുന്നു വിദ്യാർത്ഥി. എതിരെ വന്ന ആൾ സുഖമില്ലാതെ ആശുപത്രിയിൽ കഴിയുന്ന ഭാര്യക്ക് വിളിക്കാൻ ഫോൺ തരുമോ എന്ന് ചോദിച്ചു. ഒരു സഹായമല്ലെ എന്ന് കരുതി അത്യാവശ്യകാര്യമായതിനാൽ ഫോൺ നൽകി. ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കെ മോഷ്ടാവ് മെല്ലെ മെല്ലെ നടന്ന് നീങ്ങി പെട്ടന്ന് കുതിച്ച് പായുകയായിരുന്നു. വിദ്യാർത്ഥി അര കിലോമീറ്റർ പിന്തുടർന്നെങ്കിലും റെയിൽവെ സ്റ്റേഷൻ ഭാഗത്തേക്ക് ഓടി മറഞ്ഞു. ഈ ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. ഇതേ പ്രതി നഗരത്തിലെ മൊബൈൽ കടയിൽ നിന്നും സമാന രീതിയിൽ മൊബൈൽ ഫോൺ തട്ടാൻ ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്.

Reactions

Post a Comment

0 Comments