കാഞ്ഞങ്ങാട് :ദേശീയ പാത തൊഴിലാളികൾ കൂട്ടത്തോടെ പണി മുടക്കിൽ. മൈലാട്ടിയിലെ
ക്യാമ്പ് ഹൗസ് അടച്ച് പൂട്ടിയതൊഴിലാളികൾ ഇന്ന് രാവിലെ മുതൽ ക്യാമ്പ് ഹൗസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.
ഇതോടെ കാസർകോട് ജില്ലയിൽ ദേശീയ പാത നിർമ്മാണം നിലച്ചു.
വൻ പ്രതിസന്ധിയാണ് ഉടലെടുത്തത്. മേഘ കൺസ്ട്രക്ൻ കമ്പനിയുട
നൂറ് കണക്കിന് തൊഴിലാളികൾ പണിമുടക്കുന്നു. കരാർ വ്യവസ്ഥയിൽ ഉള്ള വാഹനങ്ങളുടെ ഉടമകളും പണിമുടക്കിലാണ്. ആറ് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന കാരണമുയർത്തിയാണ് പണിമുടക്ക്. അനിശ്ചിത കാലത്തേക്ക് സമരം പ്രഖ്യാപിച്ചു.
0 Comments