കാസർകോട്:വീടിൻ്റെ ഗേറ്റിനടുത്ത് നിൽക്കുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്നും സ്കൂട്ടറിലെത്തിയ പ്രതി നാലര പവൻ സ്വർണ മാല പൊട്ടിച്ചെടുത്ത് രക്ഷപെട്ടു. കുമ്പള മേർക്കള മെക്കരക്കാട് നാരായണൻ്റെ ഭാര്യ വാസന്തി 48യുടെ കഴുത്തിൽ നിന്നു ലാണ് മൂന്ന് ലക്ഷത്തോളം വിലയുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് പ്രതി രക്ഷപ്പെട്ടത്. ഉച്ചയോടെയാണ് സംഭവം. സ്വന്തം വീടിൻ്റെ ഗേറ്റിന് മുന്നിൽ നിൽക്കുകയായിരുന്ന വാസന്തി . ഗ്രേനിറത്തിലുള്ള സ്കൂട്ടറിലെത്തിയ പ്രതിയാണ് സ്വർണമാല പൊട്ടിച്ചത്. കുമ്പള പൊലീസ് കേസെടുത്തു.
0 Comments