Ticker

6/recent/ticker-posts

യാത്രക്കാരൻ്റെ ബാഗുകൾ മോഷ്ടിച്ച റെയിൽവെ ജീവനക്കാരൻ അറസ്റ്റിൽ

കാസർകോട്: ട്രെയിനിൽ നിന്നും കാസർകോട് പ്ലാറ്റ്ഫോമിൽ ഇറക്കി വെച്ചയാത്രക്കാരൻ്റെ രണ്ട് ബാഗുകൾ മോഷ്ടിച്ച റെയിൽവെ ജീവനക്കാരൻ അറസ്റ്റിൽ. കാസർകോട് നെല്ലിക്കുന്ന് ബിച്ചിലെ അശോക ഷെട്ടി 48യുടെ പണവും സാധനങ്ങൾ അടങ്ങിയ ബാഗുകളാണ് മോഷണം പോയത്. ബീഹാർ സ്വദേശി സുരേന്ദ്ര പ്രസാദ് 46 ആണ് അറസ്ററിലായത്. കാസർകോട് റെയിൽവെ ട്രാക്ക് പട്രോളിംഗ് സ്റ്റാഫാണ്.
 ചണ്ഡീഗഡിൽ നിന്നും കൊച്ചുവേളിയിലേക്ക്   പോയ   സമ്പർക്ക്   ക്രാന്തി  ട്രെയിനിൽ കാസർകോട്ടേക്ക് എത്തിയ പോഴായിരുന്നു മോഷണം. കഴിഞ്ഞ   18 ന്  പുലർച്ചെ 2  മണിക്ക്   സുഹൃത്ത്  മുഖേന  പ്ലാറ്റ്ഫോമിൽ ഇറക്കിവെച്ച  5900 രൂപ  അടങ്ങിയ  പേഴ്സ് അടങ്ങിയ  ബാഗും  2500രൂപയുടെ  പല വ്യഞ്ജന  സാധനങ്ങൾ അടങ്ങിയ  മറ്റൊരു  ബാഗും  കളവ് പോവുകയായിരുന്നു. കാസർകോട് റെയിൽവെ പൊലീസ്   കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ്  റെയിൽവേ സ്റ്റാഫായ പ്രതി പിടിയിലായത്.  സിസിടിവിയുടെ സഹായത്തോടെയാണ് പ്രതിയെ   തിരിച്ചറിഞ്ഞത്. പ്രതി  താമസിച്ചു വരുന്ന     റെയിൽവേ  സ്റ്റേഷന് സമീപമുള്ള    ക്വാർട്ടേഴ്സിന് സമീപത്ത് നിന്നും മോഷണം പോയ ബാഗുകളുമായാണ്    പ്രതിയെ അറെസ്റ്റ്‌ ചെയ്തത്.      കോടതിയിൽ  ഹാജറാക്കി പ്രതിയെ   റിമാൻഡ് ചെയ്തു.    കാസർകോട്  റെയിൽവേ  പൊലീസ് ഇൻസ്പെക്ടർ രജികുമാറിന്റെയും എസ്.ഐ  പ്രകാശൻ   ഇന്റാലിജൻസ്  ഉദ്യോഗസ്ഥൻ  ജ്യോതിഷ് ഉൾപ്പെട്ട  സ്കാഡ് ആണ്  പ്രതിയെ കണ്ടെത്തിയത്. ആർ. പി . എഫ് എസ്.ഐ  വിനോദ്, എ.എസ്.ഐ  ബിനോജ്,  ശ്രീരാജ്   എന്നിവരും പ്രതിയെ പിടികൂടാനുണ്ടായിരുന്നു.
Reactions

Post a Comment

0 Comments