Ticker

6/recent/ticker-posts

എം.ഡി.എം.എയുമായി പിടിയിലാകും മുൻപ് ഹോട്ടൽ മുറിയിൽ പ്രതിയെ യുവതി സന്ദർശിച്ചു

കാഞ്ഞങ്ങാട് :എം.ഡി.എം.എയുമായി പിടിയിലാകും മുൻപ് ഹോട്ടൽ മുറിയിൽ പ്രതിയെ യുവതി സന്ദർശിച്ചു മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിൽ പ്രതി താമസിച്ച മുറിയിലാണ് യുവതിയെത്തിയതെന്നാണ് പുറത്ത് വന്നത്. ഹോട്ടലിന് പുറത്ത് പൊലീസ് എത്തുന്നതിനിടെ മുറിവിട്ട് യുവതി പോയിരുന്നു. പിന്നാലെ പുറത്തെത്തിയ യുവാവിനെ എം.ഡി.എം എ യുമായി ഹോസ്ദുർഗ് പൊലീസ് പിടികൂടിയിരുന്നു. എന്നാൽ മയക്ക് മരുന്ന് ഇടപാടുമായി യുവതിക്ക് ബന്ധമില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എങ്കിലും യുവതി എത്തിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നു. രണ്ട് ദിവസം മുൻപാണ് യുവാവ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് മനസിലാക്കിയിട്ടുണ്ട്.
Reactions

Post a Comment

0 Comments