Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരം വെള്ളത്തിൽ, മാവുങ്കാലിലും വെള്ള പൊക്കം

കാഞ്ഞങ്ങാട് : നിർത്താതെ പെയ്യുന്ന മഴയിൽ കാഞ്ഞങ്ങാട് നഗരം വെള്ളത്തിൽ. ബസ് സ്റ്റാൻ്റിന് മുൻവശം ഓട്ടോ സ്റ്റാൻ്റ് ഉൾപടെ വെള്ളത്തിലായി. ഓടകൾ നിറഞ്ഞ് കവിഞ്ഞ് നഗരം തോടായി മാറി. രാത്രി വലിയ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടിരിക്കുന്നത്. മുട്ടറ്റം വെള്ളത്തിലാണ് നഗരമധ്യം. രാത്രിയിലും വലിയ വെള്ളക്കെട്ട് അനുഭവപെടുന്നു. അഞ്ച് മണിക്കൂറിലേറെയായി മഴ നിർത്താതെ പെയ്യുന്നു. മാവുങ്കാലിലും വലിയ വെള്ള കെട്ട് ഉണ്ട്. വാഹനങ്ങളിൽ ഉൾപടെ വെള്ളം കയറുന്ന നിലയിലായി. കാഞ്ഞങ്ങാട്ടും മാവുങ്കാലിലും കടകളിലും വെള്ളം കയറുമെന്ന അവസ്ഥയാണ്.

Reactions

Post a Comment

0 Comments