Ticker

6/recent/ticker-posts

ബാങ്ക് അക്കൗണ്ട് തട്ടിയെടുത്ത് സൈബർ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

കാസർകോട് :ബാങ്ക് അകൗണ്ടുകൾ കൈക്കലാക്കി സൈബർ തട്ടിപ്പിന് ഇരയാക്കിയ പ്രതിയെ മുംബൈയിൽ വെച്ച് കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. 2024 മാർച്ച് മാസം മുതലുള്ള പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം വിനിമയം ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തതോടെ വിവിധ സൈബർ കേസുകളിൽ പ്രതിചേർക്കപെട്ടതോടെ കാസർകോട് സൈബർ ക്രൈം പൊലീസിന് പരാതി ലഭിക്കുകയായിരുന്നു.  തളങ്കര സ്വദേശിയു. സാജിത 34 ആണ്പിടിയിലായത്. കേസിൽ രണ്ടാം പ്രതി  മുട്ടത്തൊടി സ്വദേശി മുഹമ്മദ് സാബിർ  32ഇപ്പോഴുണ് ഒളിവിലാണ്. ബാങ്ക് അക്കൗണ്ടും എടിഎം കാർഡും അകൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും കൈക്കലാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ നിരവധി പേരുടെ അക്കൗണ്ട് ഈ രീതിയിൽ കൈവശപ്പെടുത്തി തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് കണ്ടെത്തി പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതികൾ വിദേശത്തേക്ക് കടന്നതായി കണ്ടെത്തി ഇരുവരെയും പിടികൂടുന്നതിന് ലുക്ക് ഔട്ട് സിർക്കുലാർ ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ പിടിയിലായ ഒന്നാം പ്രതി മുബൈ എയർ പോർട്ടിൽ എത്തിയപ്പോൾ തടഞ്ഞു വെക്കുകയും ചെയ്തു.
ജില്ലാ പൊലീസ് മേധാവി  ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം  സൈബർ ക്രൈം പൊലീസ്  ഇൻസ്‌പെക്ടർ യു.പി. വിപിൻ്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ പ്രേമരാജൻ സീനിയർ സിവിൽ ഓഫീസർ ദിലീഷ് സിവിൽ ഓഫീസർ നജ്‌ന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments