നീലേശ്വരം :നീലേശ്വരം പെട്രോൾ പമ്പിൽ കവർച്ച. ജീവനക്കാരൻ ഇന്ധനം നിറക്കുന്നതക്കം നോക്കി മേശ വലിപ്പിൽ നിന്നും ഒന്നര ലക്ഷം കവർന്നു. കവർച്ച നടത്തുന്ന പ്രതിയുടെ സി. സി. ടി. വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ബസ് സ്റ്റാൻഡിന് അടുത്തുള്ള വിഷ്ണു ഏജൻസീസ് പമ്പിലാണ് കവർച്ച. ഇന്ന് വൈകീട്ട് 6.22 നാണ് കവർച്ച. ജീവനക്കാരൻ കാറിൽ പെട്രോൾ അടിക്കുന്ന സമയം മേശ വലിപ്പിനടുത്തെത്തിയ പ്രതിവലിപ്പ് തുറന്ന് പണമെടുത്ത് നടന്നുനീങ്ങുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. കൈവശം ബാഗ് ഉണ്ട്. പ്രതികാഞ്ഞങ്ങാട്ട് വാഹനമിറങ്ങിയതായി പറയുന്നുണ്ട്. പെട്രോൾ പമ്പ് മാനേജർ കൊഴുവലിലെ വി. വി. കൃഷ്ണൻ്റെ 66 പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാനായില്ല.
0 Comments