കാസർകോട്:സീനിയർ വിദ്യാർത്ഥികളെ ഗൗനിച്ചില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികൾക്ക് നേരെ അക്രമം. 15 കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ഗവ. കോളേജ് കാൻ്റീൻ വരാന്തയിൽ വെച്ച് സീനിയർ വിദ്യാർത്ഥികളെ ഗൗനിച്ചില്ലെന്ന് പറഞ്ഞായിരുന്നു അക്രമം. മലപ്പുറം പള്ളിപ്പാടി സ്വദേശി ഒ.എം. സയീദിൻ്റെ 19 പരാതിയിൽ സവാദ്, ഗസ്വാൻ, സുനൈദ്, അലി, അജ്മൽ മറ്റ് 10 പേർക്കെതിരെയുമാണ് കാസർകോട് പൊലീസ് കേസെടുത്തത്. കോളേജിൽ പഠിക്കുന്ന ഗണേഷ്, അഭിലാഷ്, വിച്ചു, ആനന്ദൻ എന്നിവരെയും മർദ്ദിച്ചതായി സയീദിൻ്റെ പരാതിയിലുണ്ട്. തലക്കും പുറത്തും കൈക്കുമുൾപെടെ അടിച്ച് പരിക്കേൽപ്പിച്ചതായാണ് കേസ്.
0 Comments