കാഞ്ഞങ്ങാട് :പുലർച്ചെ 2.30 മണിക്ക് അരയി പുഴയിൽ ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവാവ് അറസ്റ്റിലായി. ഇന്ന് പുലർച്ചെ ഹോസ്ദുർഗ് പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അരയി കാർത്തിക സ്വദേശിയായ 40കാരനാണ് അറസ്റ്റിലായത്. രാത്രി കാല പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് കാർത്തിക പുഴകടവിൽ സംശയ സാഹചര്യത്തിൽ യുവാവിനെ കണ്ട് ചോദ്യം ചെയ്തു. സംസാരത്തിൽ മദ്യത്തിന്റെ ഗന്ധം അനുഭുവപെട്ടു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ വന്നതാണെന്ന് പറയുകയായിരുന്നു. യുവാവിൻ്റെ വലത് കൈപ്പത്തിയിൽ മുറിവ് കാണുകയും ചോര വരുന്നതായും കണ്ടു. പൊലീസ് ആവശ്യപെട്ടിട്ടും പിന്തിരിയാൻ കൂട്ടാക്കാതെ വന്നതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ജില്ലാശുപത്രിയിലെത്തിച്ച് ചികിൽസ നൽകി.
0 Comments