കാസർകോട്:പീഡനത്തിനിരയായ 17 കാരി പ്രസവിച്ചു. പിന്നാലെ കുഞ്ഞിനെ അനാഥാലയത്തിന് കൈമാറി. പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബദിയഡുക്ക പൊലീസാണ് 38 കാരനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാവിൻ്റെ അകന്ന ബന്ധുവാണ് പ്രതി. കണ്ണൂരിലെ അനാഥമന്ദിരത്തിനാണ് നവജാത ശിശുവിനെ കൈമാറിയത്. അനാഥമന്ദിരം അധികൃതർ വിവരം ബദിയഡുക്ക പൊലീസിനെ അറിയിച്ചതോടെയാണ് വിവരം പുറത്തായത്. സംഭവം പൊലീസിൽ നിന്നും മറച്ചുവെച്ചതിന് പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളെ ഉൾപെടെ കേസിൽ പ്രതി ചേർക്കുമെന്നാണ് സൂചന.
0 Comments