കൈകൾ പിടിച്ച് തിരിച്ചും കയ്യേറ്റം ചെയ്ത കേസിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്ററിൽ. മംഗലാപുരം കോളേജിലെ വിദ്യാർത്ഥികളായ പാലക്കുന്ന് തിരുവക്കോളിയിലെ പി എ . മുഹമ്മദ് ജസീം 20, ചിത്താരി ചേറ്റു കുണ്ടിലെ മുഹമ്മദ് റാസി സലീം 20 എന്നിവരാണ് അറസ്ററിലായത്. കേസെടുത്ത് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ
തിരിച്ചറിഞ്ഞത്.
മംഗലാപുരം ഗോവിന്ദ പൈ കോളേജിലെ അസി.പ്രൊഫസർ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ റോഡിലെ കെ.സജനാണ് 48 മർദ്ദനമേറ്റത്. മംഗലാപുരം കോളേജിലെ
രണ്ട് പി.ജി വിദ്യാർത്ഥികളാണ് പ്രതികൾ. പാസഞ്ചർ ട്രെയിനിലാണ് സംഭവം. മംഗലാപുരത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു അധ്യാപകൻ. തിരക്കിനിടയിൽ
ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും വിധം വിദ്യാർത്ഥികൾ ഇരു കൈകളും അധ്യാപകൻ്റെ
ഇരു ഷോൾഡറുകളിലും അമർത്തി കൊണ്ട് മുൻപിൽ നിൽക്കുന്ന കൂട്ടുകാരന്റെ ഷോൾഡറിൽ പിടിച്ച് നിന്നതിനെ ചോദ്യം ചെയ്ത
പ്പോൾ മർദ്ദിച്ചെന്നാണ് പരാതി. കോളറിൽ പിടിച്ചു നിർത്തി കൈ പിടിച്ചു തിരിച്ചു ദേഹോപദ്രവം ഏൽപിച്ചെനന്നും പരാതിയുണ്ട്.
മുഖത്ത് സാരമായി പരിക്കേറ്റ അധ്യാപകൻ ചികിൽസ തേടിയിരുന്നു.
0 Comments