കാഞ്ഞങ്ങാട് : അമ്പലത്തറയിൽ ഉൾപ്പെടെ നൂറിലേറെ വഞ്ചന കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുകയായിരുന്ന യുവതിയെ അമ്പലത്തറ ഇൻസ്പെക്ടർ കെ..പി. ഷൈൻ അറസ്റ്റ് ചെയ്തു.
കോട്ടയം അയ്മനം അമ്പാടിക്കവല വൈഷ്ണവത്തിലെ വൃന്ദ രാജേഷാണ് 48 അറസ്റ്റിലായത്. ചിട്ടി നടത്തി നിരവധി ആളുകളിൽ നിന്നും പണം വാങ്ങി വഞ്ചിക്കുകയായിരുന്നു.
അമ്പലത്തറ പൊലിസ് സ്റ്റേഷനിലെ 49കേസുകളിൽ പ്രതിയാണ് വൃന്ദ. ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്. ഒളിവിൽ കഴിയവെ പയ്യന്നൂരിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. സിക്ക് ടെക് എന്ന പേരിൽ ചിട്ടി കമ്പനി
നടത്തിയാണ് തട്ടിപ്പ് നടത്തിയത്. കേസിന്റെ വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. കേസിൽ ചെമ്മനാട് പെരുമ്പള സ്വദേശി ഉൾപ്പെടെയുള്ളവർ പ്രതിയാണ്
0 Comments