കാസർകോട്:റെയിൽവെ സ്റ്റേഷനിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ട ആൾ മരിച്ചു. കാസർകോട് സ്റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്നലെ ഉച്ചയോടെ വിഷം കഴിച്ച നിലയിൽ കണ്ട പത്തനംതിട്ട മല്ലപ്പള്ളി തടിയൂർ മുണ്ടക്കൽ എം.ജി. ജോൺ 77 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരണം. ബന്തടുക്ക ഭാഗത്ത് ബന്ധു വീട്ടിലേക്ക് പുറപ്പെട്ടതാണെന്ന് പറയുന്നു. കാസർകോട് റെയിൽവെ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിച്ചു.
0 Comments