Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടും ബേഡകത്തും സ്ത്രീകളുടെ മാല പിടിച്ചു പറിച്ച കേസുകളിലെ പ്രതി തളിപ്പറമ്പിലും ആഭരണം കവർന്നു യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടും ബേഡകത്തും മംഗലാപുരത്ത് നിന്നും ഉൾപെടെ സ്ത്രീകളുടെ മാല പിടിച്ചു പറിച്ച കേസുകളിലെ പ്രതി തളിപ്പറമ്പിലും ആഭരണം കവർന്നു. കുപ്രസിദ്ധ പിടിച്ചു പറി കേസിലെ പ്രതിയെ പിടികൂടി. ബേക്കൽ പൊലീസ് പിടികൂടിയ പ്രതിയെ
തളിപ്പറമ്പ പൊലീസിന്
കൈമാറി. ഉദുമ പാക്യരയിലെ മുഹമ്മദ് ഇജാസ് 26 ആണ് പിടിയിലായത്. മംഗലാപുരത്തിന് പുറമെ
ഉപ്പിനങ്ങാടി സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകളുണ്ട്. സ്കൂട്ടറിൽ സഞ്ചരിച്ചു വഴിയാത്രക്കാരുടെ മാല പിടിച്ചു പറിക്കലാണ് രീതി. ഉദുമയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. 
  ബേക്കൽ സ്റ്റേഷനിൽ കാപ്പ കേസും
ഹോസ്ദുർഗ്, ബേഡകം പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചു പറി കേസുകളുണ്ട്. പുതു
ക്കൈയിൽ സ്ത്രീയുടെ മാല പൊട്ടിച്ച കേസാണ് ഹോസ്ദുർഗിലുള്ളത്.
  ബേക്കൽ ഡി.വൈ. എസ്. പി വി . വി . മനോജിന്റെ  നിർദ്ദേശ പ്രകാരം ബേക്കൽ ഇൻസ്പെക്ടർ എം.വി.  ശ്രീദാസിന്റെ നേതൃത്വത്തിൽ എസ്.ഐ മനു കൃഷ്ണൻ പൊലീസുകാരായ ഷാജൻ ചീമേനി, ബിനീഷ് ചായ്യോത്ത്, പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തളിപ്പറമ്പിൽ മാല കവർന്ന കൂട്ട് പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പത്തിലേറെ പിടിച്ചു പറി കേസുകളിലെ മറ്റൊരു പ്രതിയെ ഇന്നലെ ബേക്കൽ പൊലീസ് പിടികൂടിയിരുന്നു.
Reactions

Post a Comment

0 Comments