Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

കാസർകോട്:കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവുമായി യാത്രക്കാരനെ 
എക്സൈസ്
പിടികൂടി. 120 ഗ്രാം കഞ്ചാവ് യുവാവിൽ നിന്നും കണ്ടെടുത്തു.
ഇന്ന്
വൈകീട്ട് 4.15 ന് മഞ്ചേശ്വരം ചെക്ക് പോസ്റ്റിലെ  വാഹന പരിശോധനക്കിടെ   കർണാടക ആർ. ടി. സിയിൽ  കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചത്. ജാർഖണ്ഡ്  ലത്തെഹർ ജില്ലയിൽ ഭീംഷുമ്പന്ത് വില്ലേജിൽ രേവന്ത് കുർദിലെ ആശിഷ് കുമാർ തിവാരി 24 ആണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസും പാർട്ടിയും ചേർന്നാണ് കണ്ടെത്തിയത്.  തുടർനടപടികൾക്കായി പ്രതിയെയും കേസ് റിക്കാർഡുകളും  കുമ്പള റേഞ്ചിന് കൈമാറി.
പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം. വി. ജിജിൻ , സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ, സജിത്ത് എന്നിവർ ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments