Ticker

6/recent/ticker-posts

ഇൻ്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും തിരഞ്ഞ അഞ്ച് പേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പൊലീസ്

കാഞ്ഞങ്ങാട് :ഇൻ്റർനെറ്റിൽ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും തിരഞ്ഞ അഞ്ച് പേരുടെ മൊബൈൽ ഫോണുകൾ വീടുകൾ അടക്കം റെയിഡ് ചെയ്ത് പൊലീസ്ടി പിച്ചെടുത്തു.
ജില്ലയിൽ പി ഹണ്ട്  ൻ്റെ ഭാഗമായി അഞ് ഇടങ്ങളിൽ റെയ്ഡ് നടത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയായിരുന്നു. കുട്ടികളുടെ നഗ്നചിത്രങ്ങൾ, വീഡിയൊ എന്നിവ ഇൻ്റർനെറ്റ് വഴി തിരഞ്ഞത്, കണ്ടത്, കൈമാറിയത് എന്നിവക്കാണ് നടപടി. കുട്ടികൾക്ക് നേരേയുള്ള ലൈംഗിഗാതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്കു മേൽ നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഒപ്പറേഷൻ പി ഹണ്ട്.
ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ ജില്ലാ സൈബർ സെൽ , സൈബർ ക്രൈം പൊലീസിൻ്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Reactions

Post a Comment

0 Comments