കടൽ മണൽ മോഷ്ടിച്ച് ഓമ്നി വാനിൽ കടത്തി കൊണ്ട് പോവുകയായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓമ്നിയും മണലും കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് ആരിക്കാടിയിൽ നിന്നും കുമ്പള പൊലീസാണ് പിടികൂടിയത്. ആരിക്കാടിയിലെ മൻസൂർ അലി 40 , പെർവാഡ് കടപ്പുറത്തെ ഷാഫി ജുഫൈർ 25 എന്നിവരാണ് അറസ്റ്റിലായത്. കേരള മാരിടൈം ബോർഡിൻ്റെ അധീനതയിലുള്ള ഷിറിയ അഴിമുഖത്ത് നിന്നും ചാക്കിൽ നിറച്ച് തോണിയിലൂടെ കൊണ്ട് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വാഹനത്തിൽ കയറ്റി കടത്താൻ ശ്രമിക്കുകയായിരുന്നു.
0 Comments