രാജസ്ഥാൻ കർമ്മവാസ് നിവാസിയായ സുജാറാമിന്റെ മകനായ പത്മറാം കാൽ നൂറ്റാണ്ടിലേറെയായി കാഞ്ഞങ്ങാട് നഗരത്തിൽ കല്ലട്ര കോംപ്ലക്സിൽ ഇലക്ട്രിക്
കടനടത്തിവരികയായിരുന്നു. കുടുംബ സമേതം റിയൽഹൈപ്പർ മാർക്കറ്റിന് പടിഞ്ഞാറു ഭാഗം പതിററായി താമസിച്ച് വരികയായിരുന്നു. രാജസ്ഥാനിലെ സ്വന്തം നാട്ടിൽ ബന്ധുക്കളെ സന്ദർശിക്കാൻ പോയ പോൾ ഇവിടെ വച്ചാണ് അപകടമുണ്ടായത്.
സുഹൃത്തിനൊപ്പം ബൈക്കിൽ കമ്മോൺ കാ പാഡയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് പോകവെ സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments