Ticker

6/recent/ticker-posts

കെട്ടിട ഉടമയുടെ മരണം: കരാറുകാരനെതിരെ നരഹത്യ കുറ്റം, അറസ്റ്റ് രേഖപ്പെടുത്തി

കാഞ്ഞങ്ങാട് :    
അലൂമിനിയം ഫാബ്രിക്കേഷൻ ബിസിനസ് നടത്തുന്ന വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കൽ റോയി ജോസഫിൻ്റെ 48 മരണവുമായി ബന്ധപ്പെട്ട് കരാറുകാരൻ പെരളത്തെ
നരേന്ദ്രനെതിരെ 52 മനപൂർവമല്ലാത്ത നരഹത്യകുറ്റം.  ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വന്ന പ്രതിയുടെ അറസ്റ്റ് ഇന്ന്
വൈകീട്ടോടെ രേഖപെടുത്തി.
 ഇൻസ്പെക്ടർ പി. അജിത് കുമാറാണ് അറസ്റ്റ് ചെയ്തത്. മാവുങ്കാൽ മൂലക്കണ്ടത്ത് നിർമ്മാണത്തിലുള്ള മൂന്ന് നിലകെട്ടിടത്തിൻ്റെ ഉടമയായ റോയി ചികിൽസയിലിരിക്കെ  മംഗലാപുരം ആശുപത്രിയിലാണ് മരിച്ചത്. മാവുങ്കാൽ മൂലക്കണ്ടത്ത് നിർമ്മാണത്തിലുള്ള മൂന്ന് നിലകെട്ടിടത്തിന് മുകളിൽ നിന്നും
 കരാറുകാരൻ
  ചവിട്ടി താഴെയിട്ടതാണെന്ന സുഹൃത്തിൻ്റെ പരാതിയിൽ കരാറുകാരൻ നരേന്ദ്രനെതിരെ  ഹോസ്ദുർഗ് പൊലീസ് നേരത്തെ വധശ്രമത്തിന്  കേസെടുത്തിരുന്നു.
റോയിയും കരാറുകാരൻ നരേന്ദ്രനും മൂന്നാംനിലയിൽ 
സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിർമ്മാണം സംബന്ധിച്ച് ഇരുവരും തർക്കമുണ്ടായി എന്നാണ് പറയുന്നത്. റോയിയെ , നരേന്ദ്രൻ കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടി തള്ളിയിട്ടത
ല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാവാം
പൊലീസ് കൊലക്കുറ്റം ഒഴിവാക്കിനരഹത്യകുറ്റം ചുമത്തിയത്.
 ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി 
വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ
ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഈ കേസിൽ പൊലീസ് നീണ്ട പരിശോധനക്കും നിയമവശങ്ങളും പരിശോധിച്ച ശേഷമായിരുന്നു എഫ്. ഐ ആറിൽ വകുപ്പുകൾ ഉൾപെടുത്തിയത്. നരേന്ദ്രനെ ഹോസ്ദുർഗ് കോടതി റിമാൻ്റ് ചെയ്തു.
Reactions

Post a Comment

0 Comments