പ്ലസ് വൺ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബല്ലാ കടപ്പുറത്തെ അബ്ദുൾ നാസറിൻ്റെ മകൻ മുഹമ്മദ് ഷാനിദിനാണ് 16 പരിക്കേറ്റത്. ഇന്ന് വൈകീട്ട് 3.30 ന് സ്കൂളിൽ വെച്ചാണ് അക്രമം. ഷാനി ദിൻ്റെ സുഹൃത്തിനെ ഷർട്ടിൻ്റെ ബട്ടൻസ് ഇടാത്തതിൻ്റെ പേരിൽ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിക്കുന്നത് തടഞ്ഞപ്പോഴാണ് ഷാനിദിന് മർദ്ദനമേററതെന്ന് പറയുന്നു. കഴുത്തിൽ ഉൾപെടെ ചവിട്ടേറ്റ് അബോധാവസ്ഥയിലാവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
നടവഴിയിൽ നിന്നും തള്ളി താഴെയിട്ട ശേഷം 15 ഓളം വരുന്ന സീനിയർ വിദ്യാർത്ഥികൾ വളഞ്ഞ് നിലത്തിട്ട് ചവിട്ടി ആക്രമിച്ചതായാണ് പരാതി. അബോധാവസ്ഥയിലായ വിദ്യാർത്ഥിയെ അധ്യാപകർ ജില്ലാ ശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ഉത്തരമലബാറിനോട് പറഞ്ഞു.
0 Comments