Ticker

6/recent/ticker-posts

വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു വീണ കുരങ്ങിനും കുഞ്ഞിനും പുതുജീവൻ നൽകി നാട്ടുകാർ, കൃത്രിമ ശ്വാസം നൽകി ശാന്തി കുമാർ

കാഞ്ഞങ്ങാട് :വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു വീണ് മരണത്തോട് മല്ലടിച്ച് കിടന്ന കുരങ്ങിനും കുഞ്ഞിനും പുതുജീവൻ നൽകി നാട്ടുകാർ. ഇന്ന് രാവിലെ പരപ്പയിലാണ് സംഭവം. താഴെ പരപ്പയിൽ ഷോക്കേറ്റ് കുരങ്ങിനെയും കുറങ്ങിൻ്റെ കുഞ്ഞിനെയും നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഏറെ നേരം വാനരന്മാർക്ക് നാട്ടുകാരുടെ ശുശ്രൂഷ ലഭിച്ചു. പയാളം സ്വദേശി ശാന്തി കുമാർ കൃത്രിമ ശ്വാസം നൽകിയതോടെ ജീവൻ തിരിച്ചു കിട്ടിയ വാനരന്മാർ ഓടി മറഞ്ഞു.
Reactions

Post a Comment

0 Comments