കാഞ്ഞങ്ങാട് :ബേക്കലിലെ പുരാവസ്തുകലവറകൾ തുറന്നു. ഒരു ലോറി നിറയെ സാധനങ്ങൾ കലവറ കളിൽ ഉണ്ട്. തൃശൂരിൽ നിന്നും എത്തിയ മൂന്നംഗ പുരാവസ്തു വിദഗ്ധരും
ബേക്കൽ പൊലീസും രാവിലെ 11 മണിയോടെ കോട്ടിക്കുളം റെയിൽപാളത്തിനരികിലുള്ള പഴയ ഓട് പാകിയ വീട് തുറന്നു. സമീപത്തെ ഷട്ടർ മുറിയും തുറന്നു. രണ്ടിടത്തും ഇന്ന് പ്രാഥമിക അന്വേഷണം മാത്രമെനടത്താനായുള്ളു. വളരെ കൂടുതൽ സാധനങ്ങൾ കാണപെട്ടതിനാൽ
കൂടുതൽ ഉദ്യോഗസ്ഥർ പരിശോധനക്ക് വേണ്ടി വരുമെന്നതിനാൽ ഇന്ന് പരിശോധ നടന്നില്ല. പൊലീസ്
വീട് വീണ്ടും സീൽ ചെയ്ത് വീണ്ടും പൂട്ടി. കൂടുതൽ പേർ എത്തിപരിശോധന നടത്താനാണ് തീരുമാനം. മുറികളിൽ നൂറ് കണക്കിന് പുരാവസ്തുശേഖരങ്ങളാണുള്ളത്. മുറിക്കകത്ത് ഇത് വരെ ഒരുമിച്ച് കാണാത്ത വിധം പുരാവസ്തുശേഖരങ്ങളാണുള്ളത്.
0 Comments