നീലേശ്വരം യുവാവിന് ഏഴ് ലക്ഷത്തി തൊണ്ണൂറായിരം രൂപ പോയി. നീലേശ്വരം ഉച്ചൂളിക്കുതിരിലെ മുഹമ്മദ് ഇജാസിനാണ് 34 പണം നഷ്ടമായത്. ഇജാസിൻ്റെ പിതാവ് ഇബ്രാഹീം നൽകിയ പരാതിയിൽ തൊടുപുഴ കരിമന്നൂർ കിഴക്കേടത്ത് റോമിയോ ചാർളിസിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കഴിഞ്ഞ വർഷമായിരുന്നു ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചത്. നിക്ഷേപിച്ച
തുകയും ഇരട്ടിപ്പിച്ച തുകയും തിരിച്ച് നൽകുന്നില്ലെന്നാണ് പരാതി. പരാതിക്കാരന് പണം തിരിച്ചു തന്നതായി കാണിക്കുന്ന പ്രതിയുടെ ബാങ്ക് അക്കൗണ്ട് ട്രാൻസാക്ഷൻ വിവരം വ്യാജമായി ഉണ്ടാക്കി പരാതിക്കാരന് വാട്സാപ്പിൽ അയച്ചു കൊടുത്തതായും പരാതിയുണ്ട്. കരിമന്നൂർ പൊലീസ് റജിസ്ട്രർ ചെയ്ത കേസ് നീലേശ്വരം പൊലീസിന് കൈമാറുകയായിരുന്നു.
0 Comments