കാഞ്ഞങ്ങാട്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ പള്ളിക്ക് സമീപത്തെ ബൈത്തുറഹ്മയില്‍ എം. സി. അബ്ദുല്‍ ഗഫൂര്‍ ഹാജി55യെ കൊലപ്പെടുത്തിയ കേസില്‍ അഡ്വ. കെ. പത്മനാഭനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. 2023 ഏപ്രില്‍ 14ന് ആണ് ക്രൂരമായ കൊലപാതകം നടന്നത്. ഹാജിയുടെ വീട്ടില്‍നിന്ന് 596 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതാവുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഒന്നരവര്‍ഷത്തിനുശേഷമാണ് സംഭവം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഉളിയത്തടുക്ക നാഷനല്‍ നഗര്‍ തുരുത്തി സ്വദേശി ബാര മീത്തല്‍ മാങ്ങാട് ബൈത്തുല്‍ ഫാതീമിലെ ടി .എം . ഉബൈസ്(ഉവൈസ് 32, ഭാര്യ കെ. എച്ച്. ഷമീന (ജിന്നുമ്മ-34), മുക്കുട് ജീലാനി നഗറിലെ താമസക്കാരി പൂച്ചക്കാട്ടെ പി. എസ്. അസ്നിഫ 36, മധുര്‍ കൊല്യയിലെ ആയിഷ 43, പൂച്ചക്കാട് സ്വദേശി സൈഫുദ്ധീൻ ബാദുഷ എന്ന സൈഫു 34 എന്നിവരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.രണ്ടുപേർ വിദേശത്തേക്ക് കടന്നു.അഞ്ചാം പ്രതി ഉവൈസ് തൊട്ടി, ആറാം പ്രതി ഷമ്മാസ് എന്നിവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കാണാതായ 596 പവന്‍ സ്വര്‍ണം തട്ടിയെടുത്തത് മന്ത്രവാദിനിയും സംഘവുമാണെന്നും സ്വര്‍ണം കൈക്കലാക്കിയ ശേഷമാണ് ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയതെന്നുമാണ് കണ്ടെത്തല്‍. മരണത്തില്‍ ദുരൂഹത ആരോപിക്കുകയും തന്റെ പിതാവ് കൊല്ലപ്പെട്ടതാണെന്നും കാട്ടി ഗഫൂര്‍ ഹാജിയുടെ മകന്‍ മുസ്സമില്‍ ആണ് ബേക്കല്‍ പൊലിസിൽ പരാതി നല്‍കിയത്. ഗഫൂര്‍ ഹാജിയുടെ മൃതദേഹം ഖബറില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. ഫോറന്‍സിക് സര്‍ജന്‍ ഡോ. സരിത നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം തലക്കേറ്റ പരിക്കാണെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണം നിലച്ച മട്ടില്‍ എത്തിയപ്പോള്‍ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. പ്രമാദമായ പല കേസുകളിലുംപത്മനാഭൻ പബ്ലിക് പ്രോസിക്യൂട്ടറാണ്.
0 Comments