Ticker

6/recent/ticker-posts

ചിത്താരിയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം പൊലീസ് കേസ്

കാഞ്ഞങ്ങാട് :ചിത്താരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ ഒരാൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പള്ളിക്കര പെരിയ റോഡിലെ നാസറിൻ്റെ മകൻ എം മുഹമ്മദ് അജ്നാസിൻ്റെ 16 പരാതിയിൽ കുൻഹായിക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം ചിത്താരിയിൽ പള്ളിക്ക് സമീപം തടഞ്ഞു വെച്ച് കൈ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായാണ് കേസ്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ അടിയുണ്ടായതിൽ അജ്നാസും ഉൾപെട്ടെന്ന് തെറ്റിദ്ധരിച്ചാണ് മർദിച്ചതെന്നാണ് പരാതി.
Reactions

Post a Comment

0 Comments