കാഞ്ഞങ്ങാട്പടന്നക്കാട് ഒഴിഞ്ഞ വളപ്പ് ഞാണിക്കടവിൽ കാറിന് തീപിടിച്ചു. ഇന്ന് രാത്രി 9.30 മണിയോടെയാണ് സംഭവം. കോട്ടച്ചേരി ഇഖ്ബാൽ റോഡിലെ ആരിഫിൻ്റെ ഉടമസ്ഥയിലുള്ള സ്വിഫ്റ്റ് ഡീസൽ
കാറിനാണ് തീ പിടിച്ചത്. കാറിൻ്റെ അകത്താണ് തീ പിടിച്ചത്. അകം പൂർണമായും കത്തി നശിച്ചു. പള്ളിക്ക് സമീപം പറമ്പിൽ നിർത്തിയിട്ട കാറിനാണ് തീ പിടിച്ചത്. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും എത്തിയ ഫയർഫോഴ്സ് എത്തി. ഹോസ്ദുർഗ് പൊലീസും സ്ഥലത്തെത്തി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. കെ. ദിലീഷിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അഗ്നി രക്ഷ സേന തീയണച്ചു.
0 Comments