കാഞ്ഞങ്ങാട് :വഴിയാത്രക്കാരനെ പിന്നിൽ നിന്നും സ്കൂട്ടർ കൊണ്ട് ഇടിച്ച് വീഴ്ത്തി കുത്തി കൊല്ലാൻ ശ്രമം. സംഭവത്തിൽ ഒരാൾക്കെതിരെ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. രാത്രി 8 മണിയോടെ ഭീമനടി നരമ്പച്ചേരിയിലാണ് സംഭവം. പ്ലാച്ചിക്കര കണ്ണംകുന്നിലെ വി. വി. കുഞ്ഞിരാമനെ 67 യാണ് സ്കൂട്ടി കൊണ്ട് ഇടിച്ച് വീഴ്ത്തിയത്. ശേഷം താക്കോൽ കൊണ്ട് തലക്ക് കുത്തിയതിൽ തല വെട്ടിക്കുകയും വലത് ചെവിക്ക് കുത്ത് കൊണ്ട് ഗുരുതരമായി പരിക്കേറ്റു. തല വെട്ടിച്ചില്ലായിരുന്നുവെങ്കിൽ കുത്ത് തലയുടെ മർമ്മത്തിൽ കൊണ്ട് മരണം സംഭവിക്കുമായിരുന്നുവെന്നാണ് കേസ്. സംഭവത്തിൽ സനോജിനെതിരെ കേസെടുത്തു. വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്. നിന്നെ ഒറ്റക്ക് കിട്ടാൻ കുറെ നാളായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു കുത്തിയതെന്നും മുൻ വിരോധമാണ് കാരണമെന്നും പരാതിയിൽ പറഞ്ഞു.
0 Comments