കാഞ്ഞങ്ങാട് :റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ നിന്നും മോഷണം പോയ മോട്ടോർ ബൈക്ക് ആക്രി കടയിൽ നിന്നും കണ്ടെത്തി. പ്രതി അറസ്ററിൽ. ചെറുവത്തൂർ ഓവർ ബ്രിഡ്ജിന് താഴെ നിർത്തിയിട്ടിരുന്ന ഫാഷൻപ്രോ ബൈക്കാണ് മോഷണം പോയ കേസിലാണ് അറസ്റ്റ്. തൃക്കരിപൂർ പേക്കടത്തെ
ഇസ്മയിൽ സീതിരകത്ത് 39 ആണ് അറസ്ററിലായത്.
മാട്ടൂൽ സ്വദേശി പി എം . മുഫീദ് മുസ്തഫ 22 യുടെ വാഹനമാണ് കഴിഞ്ഞ 6 ന് മോഷണം പോയത്. ആയിറ്റിയിലെ ആക്രി കടയിൽ നിന്നും
പൊലീസ്ബൈക്ക് കണ്ടെത്തി. മോഷ്ടിച്ചബൈക്ക് പ്രതി ആക്രിവിലക്ക് നൽകുകയായിരുന്നു.
0 Comments