നീലേശ്വരം :ഒരാഴ്ച മുൻപ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ അടുക്കത്ത് പറമ്പയിലെ വളപ്പിൽ ശാന്തയുടെ മകൻ സുനിൽ കുമാർ 37 ആണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് ഉറങ്ങാൻ കിടന്നതായിരുന്നു. മുറിയിൽ ഇന്ന് രാവിലെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഫാനിൽ തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുവൈറ്റിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments