Ticker

6/recent/ticker-posts

പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ബസ് നിയന്ത്രണം വിട്ട് മണ്ണ് തിട്ടയിലിടിച്ചു 15 ഓളം വിദ്യാർത്ഥികൾക്ക് പരിക്ക് ബുള്ളറ്റ് അടിയിൽപെട്ടു

കാഞ്ഞങ്ങാട് :പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ബസ് നിയന്ത്രണം വിട്ട് മണ്ണ് തിട്ടയിലിടിച്ചു നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബുള്ളറ്റ് ബസിനടിയിൽപെട്ടു. ബുള്ളറ്റ് യാത്രക്കാരായ രണ്ട് പേർക്കും പരിക്കേറ്റു. ഇന്ന് വൈകീട്ട് ചാലിങ്കാലിൽ, രാവണീശ്വരം റോഡിലാണ് അപകടം. ബുള്ളറ്റിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മൺതിട്ടയിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാശുപത്രിയിലും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴിലേറെ വിദ്യാർത്ഥികളെ മാവുങ്കാൽ ആശുപത്രിയിലും ആറ് വിദ്യാർത്ഥികളെ ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. പെൺകുട്ടികൾക്കാണ് കൂടുതലും പരിക്ക്. ബുള്ളറ്റ് യാത്രക്കാരായ രണ്ട് പേരും ചികിൽസയിലാണ്.
Reactions

Post a Comment

0 Comments