Ticker

6/recent/ticker-posts

വീട്ടിൽ നിന്നും കാണാതായ യുവതിയെ കോഴിക്കോട് കണ്ടെത്തി

കാഞ്ഞങ്ങാട് : വീട്ടിൽ
ഉറങ്ങാൻ കിടന്ന ശേഷം കാണാതായ 22 വയസുകാരിയെഹോസ്ദുർഗ് പൊലീസ് കോഴിക്കോട് കണ്ടെത്തി. കോഴിക്കോട് സ്വദേശിക്കൊപ്പം യുവതി ഉള്ളതായി വിവരം ലഭിച്ച് പൊലീസ് കോഴിക്കോട് എത്തുകയായിരുന്നു. നേരത്തെ യുവതി കോഴിക്കോട് ജോലി ചെയ്ത പോൾ പരിചയമുള്ള യുവാവിനൊപ്പമുണ്ടെന്ന് വിവരം ലഭിച്ചാണ് പൊലീസ് കോഴിക്കോടെത്തിയത്.
 പടന്നക്കാട് അനന്തം പള്ള സ്വദേശിനിയായ യുവതിയെയാണ് കണ്ടെത്തിയത്. 31 ന്
  പുലർച്ചെ 3 മണിക്ക് വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. കാഞ്ഞങ്ങാടെത്തിച്ച യുവതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം വിട്ടതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം പോയി.
Reactions

Post a Comment

0 Comments