കാഞ്ഞങ്ങാട് : ഇന്ന് ജില്ലയിലെത്തുന്ന റവന്യൂ മന്ത്രി കെ. രാജൻ കനിയുമോ കാഞ്ഞങ്ങാട് ആർ.ഡി.ഒ ഓഫീസിൽ ഒഴിഞ്ഞ് കിടക്കുന്ന സബ് കലക്ടറുടെ ഒഴിവ് നികത്താൻ. അഞ്ച് മാസമാത്തോളമായി ഇവിടെ ആർ.ഡി.ഒ ഓഫീസിൻ്റെ കസേര ഒഴിഞ്ഞ് കിടക്കുന്നു. കാലവർഷത്തിലടക്കം മണ്ണിടിച്ചിൽ പോലെയുള്ള ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ കാഞ്ഞങ്ങാട്ട് സബ് കലക്ടറുടെ കസേര ഒഴിഞ്ഞ് കിടക്കുന്നു. കാസർകോട് ആർഡിഒ ക്ക് അധിക ചുമതല നൽകിയിരിക്കുകയാണിപ്പോൾ. വീരമലക്കുന്നിൽ ഇടക്കിടെ മണ്ണിടിച്ചിൽ അടക്കം ദുരന്തം പതിവാകുമ്പോഴും ഗ്യാസ്ടാങ്കർ പോലുള്ള അപകടങ്ങൾ ഉണ്ടാകുമ്പോഴും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് നടപടി സ്വീകരിക്കേണ്ടത് സബ് ഡിവിഷൻ തലവനാണ്. കാഞ്ഞങ്ങാട് സബ് കളക്ടറായിരുന്ന പ്രതീക് ജെയിൻ സ്‌ഥലം മാറിപ്പോയിട്ട് അഞ്ച് മാസത്തോളമായെങ്കിലും പകരം ഇതുവരെ ആരെയും നിയമിച്ചിട്ടില്ല. അദ്ദേഹം സ്ഥലം മാറിയതിന് പിന്നാലെ കാസർകോട്എൻഡോസൾഫാൻ വിഭാഗം ഡപ്യൂട്ടി തഹസിൽദാർ ലി പു എസ് ലോറൻസിന് ചുമതല നൽകി. അദ്ദേഹത്തെ ചാർജെടുത്ത് രണ്ടാഴ്ചക്കകം മാറ്റി കാസർകോട് ആർ.ഡി.ഒ ബിനു ജോസഫിന് കാഞ്ഞങ്ങാടിൻ്റെ ചുമതല കൂടി നൽകുകയായിരുന്നു. ഇതാ വട്ടെ രണ്ടിടങ്ങളിലെയും പ്രവർത്തന ളെ ബാധിക്കുകയും ചെയ്തു. സംസ്ഥാനത്ത് എമ്പാടും ഹിയറിങ്ങുകൾ അടക്കം ഒരേ സമയത്താണ് നടക്കുന്നതെന്നതിനാൽ കാഞ്ഞങ്ങാട്ടും കാസർകോട്ടും മാസങ്ങളായി പ്രതിസന്ധിയായി. ഓഫീസ് ദൈനംദിന പ്രവർത്തനങ്ങളെയും ബാധിച്ചു. ആർ. ഡി. ഒ കോടതികളിലെത്തുന്ന കേസുകൾ മാറ്റിവെക്കേണ്ടി വരുന്നു. ഇത് കക്ഷികൾക്കും പ്രയാസമുണ്ടാക്കുന്നു. കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ അപകടമുണ്ടായപ്പോൾ ആദ്യം ഓടിയെത്തേണ്ടിയിരുന്നത് സബ് കലക്ടറായിരുന്നു. ഇത്തരം ദുരന്തമുണ്ടാകുമ്പോൾ നടപടിക്ക് മുൻപന്തിയിൽ നിൽക്കേണ്ടത് സബ് കലക്ടറാണ്. ആറ് മാസത്തെ സേവനത്തിന് ശേഷമാണ്പ്രതീക് ജെയിൻ ഗുജറാത്ത് കേഡറിലേക്ക് മാറി പോയത്. പുതിയ ബാച്ച് വന്നാൽ മാത്രമെ ഇനി കാഞ്ഞങ്ങാട്ട് സബ് കലക്ടർ എത്തുകയുള്ളൂ. എന്നാൽ ആർ. ഡി. ഒയെ നിയമിക്കുന്നതിന് തടസമില്ല. കാസർകോട് കലക്ടറേറ്റിൽ യോഗ്യരായ ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും നിയമിക്കുന്നില്ലെന്ന് മാത്രം. ഇന്ന് കാസർകോട് പുതിയ ആർ. ഡി. ഒ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തുന്ന റവന്യൂ മന്ത്രികനിയു മോകാഞ്ഞങ്ങാട് ആർ.ഡി.ഒ ഓഫീസിൽ തല വനെ നിയമിക്കാൻ .
0 Comments