നീലേശ്വരം : പുലർച്ചെ വീടിൻ്റെ സിറ്റൗട്ടിൽ കിടക്കുകയായിരുന്ന യുവാവിനെ പൊലീസ് അസ്റ്റ് ചെയ്തു. മടിക്കൈ ബങ്കളത്തെ റസാഖിൻ്റെ വീടിൻ്റെ സിറ്റൗട്ടിൽ ഇന്ന് പുലർച്ചെ 3.30 മണിയോടെയാണ് യുവാവിനെ ഉറങ്ങി കിടക്കുന്നതായി കണ്ടത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. ചെറുവത്തൂർ കുട്ടമത്തെ വിഷ്ണു 31 ആണ് അറസ്റ്റിലായത്. വിളിച്ചുണർത്തിയ പൊലീസ് യുവാവിനെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഏതോ കുറ്റകൃത്യം ചെയ്യാനെത്തിയതാണെന്ന സംശയത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
0 Comments