Ticker

6/recent/ticker-posts

ആശുപത്രിയിൽ ഡോക്ടറെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം ചികിൽസക്കെത്തിയ ആൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ആശുപത്രിയിൽ ഡോക്ടറെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമമെന്ന പരാതിയിൽ ചികിൽസക്കെത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞിരത്തിങ്കാലിൽ പ്രവർത്തിക്കുന്ന ബേഡഡുക്ക താലൂക്ക് ആശുപത്രിയിലുണ്ടായ സംഭവത്തിലാണ് കേസ്. മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രദീപയുടെ പരാതിയിൽ മുന്നാട് സ്വദേശി അതുൽ രാജിനെതിരെ 18
യാണ് കേസ്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ ചികിൽസക്ക് കൊണ്ട് വന്നപോൾ അക്രമാസക്തനായി എമർജൻസി ബെഡ് നിലത്തെറിഞ്ഞ് കേടുപാടുണ്ടാക്കി 15000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. സർജനെയും ജീവനക്കാരെയും ഭീഷണി പെടുത്തി അക്രമിക്കാൻ ശ്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞെന്നാണ് കേസ്. ആശുപത്രിയിലെ പി.ജയശ്രീ, നിഷ , ചൈത്ര ,വീണ, മധുസൂദനൻ എന്നിവരെ അക്രമിക്കാൻ ശ്രമിച്ചതായാണ് കേസ്.
Reactions

Post a Comment

0 Comments