കാസർകോട് : കേരള പൊലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി കെ. ജെ. ജോർജ് ഫ്രാൻസിസ് ഓർമ്മ ദിനത്തിന്റെ ഭാഗമായി കേരള പൊലീസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. ജെ. ജോർജ് ഫ്രാൻസിസ് അനുസ്മരണവും ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചു കൊണ്ട് മെഗാ രക്തദാന ക്യാമ്പും നടത്തി. രക്തദാന ക്യാമ്പ് ജില്ല പൊലീസ് മേധാവി ബി. വി .വിജയ് ഭരത് റെഡി രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി പി. പി. മഹേഷ് അനുസ്മരണം നടത്തി. കെ പി ഒ എ സംസ്ഥാന നിർവാഹക സമിതി അംഗം എം. സദാശിവൻ, ജില്ല ജോ.സെക്രട്ടറി രതീശൻ , ട്രഷറർ സുഭാഷ് ചന്ദ്രൻ , കെ പി എ മുൻ ജില്ല ഭാരവാഹികളായ രാജ്കുമാർ ബാവിക്കര, എ. പി. സുരേഷ്, കെ. പി .എ ജില്ല ട്രഷറർ അജിത്കുമാർ, ജില്ല വൈസ് പ്രസിഡന്റ് ടി.വി. പ്രമോദ് സംസാരിച്ചു. ജില്ല പ്രസിഡന്റ് പ്രകാശൻ അധ്യക്ഷനാ യിരുന്നു. ജില്ല സെക്രട്ടറി സുധീഷ് സ്വാഗതം പറഞ്ഞു. ജില്ല ജോയിൻ സെക്രട്ടറി രഞ്ജിഷ് നന്ദി പറഞ്ഞു. തുടർന്ന് ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും എത്തിയ 92 പൊലീസുകാർ രക്തം നൽകി. ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ സൗമ്യ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
0 Comments