കഴിഞ്ഞ 2 ന് 18.240 ഗ്രാം എംഡി എം എയുമായി അബ്ദുൾ അസീസ് എന്ന പ്രതി പിടിയിലായിരുന്നു. പിടിയിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണും പരിശോധിച്ചതിൽ രണ്ടാം പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് രണ്ടാം പ്രതിയെ പിടികൂടിയത്. ജില്ല പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ അറസ്റ്റ്.
കുമ്പള എസ് ഐ പ്രദീപ് കുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
രണ്ടാം പ്രതിയെ ചോദ്യം ചെയ്തതിൽ തൃശൂർ സ്വദേശിയും സൂറത്ത് കല്ലിൽ കൂൾബാറിൽ ജോലി ചെയ്യുന്ന അഭിയുടെ നിർദ്ദേശപ്രകാരമാണ് വിഷ്ണു ഒന്നാം പ്രതിക്ക് ബാംഗ്ലൂരിൽ നിന്നും സാധനം എത്തിച്ച് നൽകിയതെന്ന് വ്യക്തമായി. മൂന്നാം പ്രതിയായ അബി കസ്റ്റഡിയിൽ ഉള്ളതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.
0 Comments