Ticker

6/recent/ticker-posts

മോഷ്ടാവിന് അമളി പറ്റിയെ .... വിറക് ശേഖരിക്കാൻ പോയ യുവതിയെ കൈ മുട്ട് കൊണ്ട് പുറത്ത് ഇടിച്ച് വീഴ്ത്തി, കൊണ്ട് പോയത് 300 രൂപ വില വരുന്ന മാല

കാഞ്ഞങ്ങാട് :വിറക് ശേഖരിക്കാൻ പോയ യുവതിയെ മോഷ്ടാവ് കൈ മുട്ട് കൊണ്ട് പുറത്ത് ഇടിച്ച് വീഴ്ത്തി. മോഷ്ടാവ് കൊണ്ട് പോയതാവട്ടെ 300 രൂപ വില വരുന്ന മാല. അമളി പറ്റിയ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചീമേനി അറുകരയിലെ സുകേഷിൻ്റെ ഭാര്യ കെ.വി. കൃഷ്ണപ്രിയ 22 യാണ് മോഷ്ടാവിൻ്റെ ആക്രമണത്തിനിരയായത്. വീടിന് പിറക് വശം ഉച്ചക്ക് 2.30 മണിയോടെ വിറക് ശേഖരിക്കാൻ പോയതായിരുന്നു യുവതി. പിന്നിലൂടെ വന്ന മോഷ്ടാവ് കൈ മുട്ട് കൊണ്ട് ശക്തിയിൽ പുറത്ത് ഇടിച്ച ശേഷം തള്ളി താഴെയിട്ട ശേഷം കഴുത്തിലുണ്ടായിരുന്ന ആഭരണം പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. സ്വർണമെന്ന് കരുതിയായിരുന്നു മോഷ്ടാവ് 300 രൂപ വില വരുന്ന മുക്ക് പണ്ടവുമായി കടന്നു കളഞ്ഞത്. മോഷ്ടാവിനെ കണ്ടാൽ തിരിച്ചറിയാനാവുമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്തായാലും അമളി പറ്റിയ മോഷ്ടാവിനെ തിരയുകയാണ് ചീമേനി പൊലീസ്.
Reactions

Post a Comment

0 Comments