Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് 19 ന് തുറക്കും

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് 19 ന് തുറക്കും. നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത അറിയിച്ചു. ബസ് സ്റ്റാൻഡ് പൂട്ടിക്കിടക്കുന്നതിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് തുറക്കാനുള്ള തീരുമാനം. സ്റ്റാൻഡ് പരിസരത്ത് അഞ്ചുമാസത്തിലധികമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും .സ്റ്റാൻഡ് നിർമാണത്തിന് ആറുമാസം സമയം എടുത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു.ഏപ്രിൽ ഒന്നിനാണ് സ്റ്റാൻഡ് പൂർണമായും അടച്ചിട്ടത്.ഒന്നര മാസം വരെ ഒരു പ്രവൃത്തിയും ചെയ്യാതെ വെറുതെ അടഞ്ഞു കിടക്കുകയായിരുന്നു.പിന്നീട് മെയ് പകുതിയോടെ ടാറിങ് ഇളക്കുന്ന ജോലിയും ഡ്രെയിനേജിള്ള കുഴിയുമെ ടുത്തു.പിന്നാലെ മഴ വന്നതോടെ കുഴിയിൽ വെള്ളം നിറഞ്ഞ് യാത്രക്കാരന് വീണ് പരുക്കേറ്റിരുന്നു.ഇതോടെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതിനാൽ കേസെടുത്തു.ഇതെ തുടർന്ന് ദിവസങ്ങ ളോളം നിലച്ച ജോലി പുനരാരംഭിച്ച് കോൺക്രീറ്റിന് മുന്നോടിയായുള്ള പ്രവൃത്തി തുടങ്ങി. വീണ്ടും പ്രവർത്തി ഇഴഞ്ഞു നീങ്ങിയതായി ആരോപണമുയർന്നിരുന്നു. പിന്നാലെ വിഷു - പെരുന്നാൾ തിരക്ക് വന്നതോടെ ബസ് സ്റ്റാൻഡ് പരിസരം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി. കടുത്ത വേനലിൽ ജോലിയൊന്നും ചെയ്യാതെ പിന്നീട് പെരുമഴയത്താണ് കോൺക്രീറ്റ് പ്രവൃത്തി നടന്നത്. ഓണവും നബിദിനവും വന്നതോടെ വീണ്ടും ജനത്തിരക്കിൽ ബസ് സ്റ്റാൻഡ് വീർപ്പുമുട്ടി.അതിനിടെ ഈ മാസം ആറിനകം സ്റ്റാൻഡ് പൂർണ തോതിൽ തുറന്നു കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടെങ്കിലും അതും നടപ്പിലായില്ല.പിന്നാലെയാണ് 19 ന് തുറക്കാൻ തീരുമാനമായത്. രാവിലെ ചടങ്ങ് നടത്തിയാണ് സ്റ്റാൻഡ് തുറന്നു കൊടുക്കുകയെന്ന് ചെയർപേഴ്സൺ പറഞ്ഞു. തീരുമാനം വ്യാപാരികൾക്കും ബസ് ജീവനക്കാർക്കും ആശ്വാസമാകും.

Reactions

Post a Comment

0 Comments